ദുഃഖവെള്ളിയോ / ഗുഡ് ഫ്രൈഡെയോ
ലോകം മുഴുവൻ ദുഃഖവെള്ളി ആചരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്ന ഈ പ്രത്യേക കാലത്ത് ദുഃഖവെള്ളി എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് നാം ഒരോരുത്തരും മനസ്സിലാക്കെണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യം തന്നെയാണ്.
മലയാളത്തിൽ ഇതിനെ “ദുഃഖവെള്ളി” എന്ന് പറയുമ്പോൾ ഇംഗ്ലീഷിൽ “ഗുഡ് ഫ്രൈഡെ” – “നല്ല വെള്ളി” എന്ന് വിളിക്കുന്നു. സത്യത്തിൽ ഈ വെള്ളി ദുഃഖിക്കാനുള്ളതല്ല പിന്നെയോ നല്ല വെള്ളിയാണ് കാരണം എന്തിന്നാണ് യേശു മരിച്ചതെന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ ഇതിനെ ഗുഡ് ഫ്രൈഡെ എന്ന് നമുക്ക് വിളിക്കാം സാധിക്കൂ. അങ്ങനെയെങ്കിൽ യേശു എന്തിനാണ് മരിച്ചതെന്ന് നമുക്ക് നോക്കാം:
I. ദൈവത്തെ മനുഷ്യന് വെളിപ്പെടുത്തുവാൻ – യോഹന്നാൻ – 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
II. നമ്മുടെ ജീവിതത്തിന് മാതൃക കാട്ടുവാൻ – 1 പത്രൊസ് 2:21-23
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
III. പാപത്തിന് പരിഹാര യാഗമാകുവാൻ – എബ്രായർ 10:10
ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
IV. ദാവീദിനോട് ചെയ്ത ഉടമ്പടി നിവൃത്തിയാകുവാൻ – 2 ശമുവേൽ 7:13 cf. ലൂക്കോസ് 1: 31-33
അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
V. പിശാചിൻ്റെ പ്രവൃത്തികളെ അഴിയാൻ – I യോഹന്നാൻ 3:8
പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദി മുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
VI. കരുണയുള്ള മഹാപുരോഹിതൻ ആകുവാൻ – എബ്രായർ 4 : 14 – 16
ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
VII. യോഗ്യനായ ന്യായാധിപൻ ആകുവാൻ – യോഹന്നാൻ 5:23, 27.
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.
പ്രിയരെ, ഈ യേശു മനുഷ്യനായി ഭൂമിയിൽ വന്ന് ജീവിച്ചു, മരിച്ച് അടക്കപ്പെട്ട് മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റത് നമ്മുടെ പാപത്തിൻ്റെ പരിഹാരത്തിനായിട്ടാണെന്ന് നാം ഒരോരുത്തതും വ്യക്തിപരമായി വിശ്വസിച്ചാൽ നമുക്ക് ദൈവപൈതലായിത്തീരാം. നിങ്ങളുടെ യേശുക്രിസ്തുവിലുള്ള വിശ്വാസം ദുഃഖ വെള്ളിയെ “ഗുഡ് ഫ്രൈഡെ” ആക്കി മാറ്റും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
അനേകർ നമ്മുടെ രാജ്യത്തിനായി മരിച്ചു, അവരെ മറക്കരുത്. എന്നാൽ നമ്മുടെ ആത്മാവിൻ്റെ രക്ഷയ്ക്കായി ഒരാൾ മാത്രം മരിച്ചു – യേശു ക്രിസ്തു, അവനെ അംഗീകരിച്ചാൽ നിതൃത ഉറപ്പ്.