യേശു ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേല്പ്
എന്താണ് യേശുക്രിസ്തുവിൻ്റെ ഉയർത്തത്തഴുന്നേല്പ് നമ്മളെ പഠിപ്പിക്കുന്നത്?
യേശു ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേല്പ്
(The Resurrection of Jesus Christ)
എന്താണ് യേശുക്രിസ്തുവിൻ്റെ ഉയർത്തത്തഴുന്നേല്പ് നമ്മളെ പഠിപ്പിക്കുന്നത്?
I. തൻ്റെ വൃക്തിത്വം തെളിയിക്കപ്പെട്ടു
1A. യേശു തൻ്റെ ഉയർപ്പിനെപ്പറ്റി പ്രവചിച്ചു – മത്തായി 16:21
അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
2B. താൻ ദൈവപുത്രനെന്ന് തെളിയിച്ചു റോമർ 1:5
ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ
3C. ലോകത്തിന് സുവിശേഷം സത്യമാണന്ന് തെളിയിച്ചു –
1 കൊരിന്ത്യർ 15:1– 5
എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
4D. തന്നിൽ വിശ്വസിക്കുന്നവർക്ക് ഉയർപ്പുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു 1 കൊരിന്ത്യർ 15:21 – 23, 52-54
മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
II. ഉയർപ്പിൻ്റെ തെളിവുകൾ
1A. ശൂന്യമായ കല്ലറ
2B. താൻ പലർക്കും പ്രത്യക്ഷനായി 1 കൊരിന്ത്യർ 15: 6
അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
3C. സുവിശേഷത്തിൻ്റെയും, സഭയുടെയും നിലനില്പ്
1 കൊരിന്ത്യർ 15:13, 14, 15
മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല
ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
4D. ആരാധന ദിവസം – ഞായർ, താൻ ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ ഉയർത്തു എന്ന് തെളിയിക്കുന്നു –
മത്തായി 28:1; അപ്പൊ. പ്രവൃത്തി 20:7
ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ.
ഗുരുത്വാകർഷണ നിയമങ്ങൾക്ക് തന്നെ നിയന്ത്രിക്കുവാൻ സാധിച്ചില്ല കാരണം താൻ പ്രകൃതിയുടെമേൽ അധികാരമുള്ളവനാണ്/ പ്രകൃതിയെ സൃഷ്ടിച്ചവനാണ്.
ഈ പ്രപഞ്ച സൃഷ്ടിതാവ് മനുഷ്യനെ രക്ഷിപ്പാനായി ഈ ഭൂമിയിൽ വന്ന് നമ്മെ ജീവിച്ചു കാണിച്ചു, മരിച്ച് അടക്കപ്പെട്ട്, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. ഈ യേശുക്രിസ്തു ഒരോരുത്തരുടെയും ജീവിതത്തിൽ ഉയർപ്പിൻ്റെ ശക്തിയും അനുഭവവും പകർന്നുകൊണ്ടുള്ള ഈസ്റ്റർ ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു.