പരിശുദ്ധാത്മ തത്വശാസ്ത്രം
- അപ്പൊ. പ്രവൃ. 19: 2: നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.!
- ത്രിത്വത്തിൽ മൂന്നാമൻ, ആത്മസ്വരൂപിയായ ദൈവം തത്വത്തിൽ ഏകത്വവും, ആളത്വത്തിൽ ത്രിതാനാകുന്നു.
- വിമർശനങ്ങളും, തെററിദ്ധാരണകൾക്കും ഇടവരുത്തിയുള്ള ദൈവശാസ്തപഠനമാണിത്.
- പരിശുദ്ധാത്മാവിനെപ്പറ്റി പരിധി വിട്ടിട്ടുള്ള പിഠിപ്പിര് മൂലം ധാരാളം വിശ്വാസികൾ വിശ്വാസജീവിതത്തിൽ പതറിപ്പായി കൊണ്ടിരിക്കുന്നു.
- പരിശുദ്ധാന്മാവിന് ബൈബിളിൽ പിതാവിനും പുത്രനും കൊടുത്തിരിക്കുന്ന അതേ ദൈവീക മൂല്യമാണ് കൊടുത്തിരിക്കുന്നത് ആയതിനാൽ,, പരിശുദ്ധാത്മാവിന് കൂടുതൽ പ്രാധാന്യം ചിലർ കൊടുക്കുന്നത് അപകടമാണ്.
I. പരിശുദ്ധാത്മാവ് എന്ന പദം
- A. എബ്രായ ഭാഷയിൽ ” റൂ ആ അല്ലെങ്കിൽ റൂഹ്” ( RUAH )
- B. ഗ്രീക്ക് ഭാഷയിൽ “ന്യൂമാ” (pneuma) കാറ്റ്, ശ്വാസം, വായു – യോഹ. 3:8
- C. വൾഗേറ്റിൽ ( Latin version of the Old Testament ) “സ്പിരറ്റസ്” ( spiritus ) എന്ന് ഉപയോഗിച്ചിരിക്കുന്നു.
- D. 1911 – ൽ King James Version – ൽ പരിശുദ്ധാത്മാവിന് Holy Ghost എന്ന് ഉപയോഗിച്ചു വന്നു, മെഡിവൽ തർജ്ജിമക്കാർ വായനകാർക്ക് മനസ്സിലാകുവാനായി: കർത്താവിന്റെ ആത്മാവിനെ ഹോളി സ്പിരിറ്റ് എന്നും, പരിശുദ്ധാത്മാവിനെ ഹോളി ഗോസ്റ്റെന്നും വിവർത്തനം ചെയ്തു.
എന്നാൽ, KJV ഒഴിച്ചുള്ള സകല ബൈബിളുകളിലും Holy Spirit എന്ന് വിവർത്തനം ചെയ്തു വരുന്നു. Holy Ghost എന്ന് ഉപയാഗിക്കുന്നതിൽ തെറ്റില്ല എന്നാൽ ” the Spirit the Holy” ( pneuma and hagios ) പരിശുദ്ധാത്മാവ് എന്ന് ഉപയോഗിച്ചുവരുന്നു ( മത്തായി 12: 32 ).
II. ന്യൂമറ്റോളജി (pneumatology)
- A. ന്യൂമാ = ആത്മാവ്, ഒളജി = പഠനത്തെപറ്റി,, ആത്മാവിനെകുറിച്ചുള്ള പഠനം
- B. പരിശുദ്ധാത്മാവുകുന്ന ഉപദേശത്തെ പറ്റിയുള്ള പഠനം.
III. എന്തുകൊണ്ട് പരിശുദ്ധാത്മാവ് എന്ന് വിളിക്കുന്നു ?
- A. ഇത് ദൈവത്തിൽ നിന്നുള്ള ആത്മാവാണ്
- B. Holy എന്നതിന് പ്രത്യേക ദൗത്യത്തിനായി വേർതിക്കപ്പെട്ട, പരിശുദ്ധാത്മാവ് ഈ യുഗത്തിൽ ദൈവീക കാര്യപരിപാടിയ്ക്കായി വിശുദ്ധ്കരിക്കപ്പെട്ട ശുശ്രൂഷ ചെയ്യന്നു.
- C. അനേക ആത്മാക്കൾ ഭൂമിയിൽ ഉണ്ട് അവയൊന്നും ദൈവത്തിൽ നിന്നുള്ളവയല്ല, വിശുദ്ധവുമല്ല; എന്നാൽ ഈ ആത്മാവ് അവയിൽ നിന്നെല്ലാം വ്യത്യസ്ഥതും, വിശുദ്ധവുമാണ്.; അശുദ്ധമായതൊന്നും ഈ ആത്മാവിൽ നിന്ന് വരുന്നതുമില്ല.
- D. നൈസൃ (നിഖ്യാ) സുന്നഹദോസിൽ പരിശുദ്ധാത്മാവ് നവീന സൃഷ്ടിക്ക് ജീവൻ നൽകുന്നതും, ദൈവീക ദാനവുമായതിനാൽ പരിശുദ്ധമായ ആത്മാവ് എന്ന് വിളിച്ചു വരുന്നു.
IV. പരിശുദ്ധാത്മാവിന്റെ വ്യക്തിത്വം
- നാലാം നൂറ്റാണ്ടിൽ ജീവിച്ച അറിയുസ് പരിശുദ്ധത്മാവിന്റെ ആളത്വത്തെ നിഷേധിച്ചിരുന്നു. AD 325 – ൽ നൈസൃ (നിഖ്യാ) യിൽ കൂടിയ സഭാ കൗൺസിലിൽ അദ്ദേഹത്തിന്റെ ആശയത്ത നിക്ഷേധിച്ചു.
പരിശുദ്ധാത്മാവ് വ്യക്തിയായതിനാൽ വ്യക്തികളായ നമുക്ക് വ്യക്തിപരമായി പരിശുദ്ധാത്മാനെ മനസ്സിലാക്കുവാനുള്ള ആവിശ്യവും, അവസരവുമുണ്ട്. - A. ബുദ്ധി – I Cor. 2: 10 – 11
- B. വികാരം – Eph. 4: 30
- C. ഇച്ഛാശക്തി – I Cor. 12: 11.
- D. വ്യക്തിത്വം തെളിയിക്കുന്ന പരിശുദ്ധത്മാവിന്റെ പ്രവർത്തനങ്ങൾ :
- 1. പഠിപ്പിക്കുന്നു – Jn. 14: 26
- 2. വഴിനടത്തുന്നു – Jn. 16: 13
- 3. പാപത്തെ കുറിച്ച് ബോധം വരുത്തുന്നു – Jn. 16: 8
- 4. പക്ഷവാദം ചെയ്യന്നു – Rom. 8: 26
- 5. ഓർമ്മപ്പെടുത്തുന്നു – Jn. 14: 26
- 6. വിലക്കുന്നു – Acts 16: 6 – 7.
- E. വ്യക്തിത്വം തെളിയിക്കുന്ന സർവ്വനാമങ്ങൾ :
- Jn. 15: 26 – അവൻ
- Jn. 16: 13 -14 – അവൻ
- Jn. 16: 7-8 – അവനെ; താൻ
- വ്യക്തി എന്ന നിലയ്ക്ക് മനുഷ്യൻ/ വ്യക്തികൾ പരിശുദധാത്മാവിനോട് ചെയ്യുന്നത്:
- മത്സരിക്കുന്നു – Isa. 63: 10
- വ്യാജം പറയുന്നു – Acts 5: 3
- നിന്ദിക്കുക – Heb. 10: 29
- ദൂഷണം പറയുക – Matt. 12: 31 – 32
V. പരിശുദ്ധാത്മാവിന് ഉപയാഗിച്ചിരുന്ന മറ്റ് പേരുകൾ
- കാര്യസ്ഥൻ – Jn. 14: 26
- സത്യത്തിന്റെ ആത്മാവ് – Jn. 16: 13
- പിതാവിന്റെ വാഗ്ദത്തം – Acts 1: 4
- വിശുദ്ധിയുടെ ആത്മാവ് – Rom. 1: 5
- ജീവന്റെ അത്മാവ് – Rom. 8: 2
- ദൈവത്തിന്റെ ആത്മാവ് – I Cor. 3: 16.
- ക്രസ്തുവിന്റെ ആത്മാവ് – Rom. 8: 9
- പത്രത്വത്തിന്റെ അത്മാവ് – Rom. 8:15
- വെളിപ്പാടിന്റെ ആത്മാവ് – Eph. 1: 17
- കൃപയുടെ ആത്മാവ് – Heb. 10: 29
- നിത്യാത്മാവ് – Heb. 9: 14.
VI. പരിശുദ്ധാത്മാവിന് ഉപയോഗിച്ചിരിക്കുന്ന സാദ്യശ്യങ്ങൾ
- 1A. പ്രാവ് (Dove) – Matt. 3: 16; Jn. 1: 32
# സൗന്ദര്യം, എളിമ/ താഴ്മ, വിശുദ്ധി, സമാധാനം സിറായാകാർക്ക് പ്രാവ് ഒരു ജീവദായക ശക്തി, എബ്രായർക്ക് വെള്ളത്തിന്മേൽ പരിവർത്തിച്ച ആത്മാവ്, ജീവന്റെ മേൽ പൊരുന്നയിരുന്ന ആശയമാണ്.
- 2B. വെള്ളം ( Water) – Isa. 44: 3; Jn. 7: 37 – 39; Jn. 4: 14
# ജീവൻ, ശുദ്ധീകരണം, ദാഹം തീർക്കുന്നു
- 3C. കാറ്റ് ( wind) – Jn. 3: 8 Acts. 2: 1- 2
# അവ്യക്തമാണ്, എന്നാൽ പ്രവർത്തനങ്ങൾ ദൃശ്യമാണ്
# മനുഷ്യന്റെ ഉള്ളിൽ ജീവശ്വാസം ഊതിയ ദൈവം ജീവനുള്ള ദേഹിയായ മനുഷ്യനെ സൃഷ്ടിച്ച, ഇതുപോലെ പാപ0 സംബന്ധിച്ച മരിച്ച മനുഷന് ജീവൻ നൽകി പുതിയ സൃഷ്ടിയാക്കുന്നത് പരിശുദ്ധാത്മവാണ്.
- 4D. എണ്ണ ( Oil) – Lk. 4: 18
# വെളിച്ചം, സൗഖ്യം, സൗന്ദര്യം, ശുശ്രൂഷയ്ക്കായുള്ള തിരഞ്ഞെടുപ്പ്
# മാനസ്സിക പിരിമുറുക്കും, ആത്മസൗഖ്യം, തുടങ്ങിയവയ്ക്ക് പരിശുന്ധാത്മാവിന്റെ പങ്ക് വളരെ വലുതാണ്.
- 5E. മുദ്ര (Seal) – Eph. 1: 13, 4: 30; 2 Cor. 1: 22
# ഉറപ്പ്, സുരക്ഷിതത്വം, അംഗീകാരം, ഉടമസ്ഥാവകാശം, പൂർത്തീകരണം
- 6F. തീ / അഗ്നി (Fire) – Ex. 3: 2; 13: 21, 22
# സാനിദ്ധ്യം, അംഗീകാരം, സംരക്ഷണം, ശുദ്ധീകരണം,/ ബാലശിക്ഷ, ന്യായവിധി, Acts 2: 3 – ൽ തീ പോലെ…
- 7G. അച്ചാരം ( Pledge) – 2 Cor. 1: 22; 5: 5; Eph. 1: 14
ഗ്രീക്കിൽ ARRABON എന്ന പദം, തവണ, നിക്ഷേപ തുക; നമ്മുടെ ഭാവി വീണ്ടെടുപ്പിന് ഉറപ്പ് നൽകുന്നു.
പരിശുദ്ധത്മാവിലൂടെ ലഭിക്കുന്ന കൃപാവരങ്ങൾ, പരിശുദ്ധാത്മാവിന്റെ സാനിധ്യം എല്ലാം ഒടുവിൽ ലഭിപ്പാനാൻ പോകുന്ന തേജസിന്റെ ഉറപ്പാണ്.
# ഇടപാടുകൾക്ക് ശേഷം നൽകുന്ന ഉറപ്പ്, അഡ്വാവാൻസ്
Thayer defines it, ” money which in purchases is given as a pledge that the full amount will subsequently be paid”.
- 8H. വസ്ത്രധാരണം ( Clothing ) – Lk. 24: 49 – ദൈവീക കാര്യത്തിൽ കരുത്തുള്ളവർ ആകുവാനായി പരിശുദ്ധാത്മാവിനെ നാം ധരികെണ്ടത് ആവിശമാണ്.
- 9I. എലയാസാർ ( Servant )