I.ജനനം – വീണ്ടും ജനനം
II. പ്രതിദിന ആഹാരം – ദൈവവചനം
- ഏന്തിനാണ് ദൈവവചനം പഠിക്കെണ്ടത് ?
- ബൈബിൾ പഠിക്കുന്നന്നതിനുള്ള പ്രമാണങ്ങൾ എന്തെല്ലാം.
III. ബൈബിൾ പഠിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ:
1A. പാപത്തിൽ നിന്നു സംരക്ഷണം – സങ്കീ 119: 11
ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. ബൈബിൾ പാപത്തിൽ മാറ്റും അല്ലെങ്കിൽ പാപം നമ്മെ ബൈബിളിൽ നിന്ന് മാറ്റും.
2B. ആത്മീയ വർദ്ധനവ് – അപ്പോ പ്രാ 20: 32
നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
3C. താങ്ങുന്നു / ലജ്ജിപ്പിക്കുകയില്ല – സങ്കീ 119: 116
ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
4D. പ്രത്യാശ നല്കുന്നു – റോമ 15: 4
എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
5E. പ്രതിഫലം – സങ്കീ. 19 : 11
അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
IV. വചന ധ്യാനം എപ്രകാരം ആയിരിക്കണം ?
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും (യോശു. 1: 8).
P I E C E S
1A. Promise to claim – അവകാശപ്പെടേണ്ട വാഗ്ദത്തം – (യോഹ 1: 12)
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
2B. Important things to know – അറിഞ്ഞിരിക്കേണ്ട പ്രധാന കാരിയങ്ങൾ – യോഹ 1: 1 – 3
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
# പൂർവ്വസ്ഥിത്വം, യേശു ദൈവമാണ്
3C. Error to avoid – ഉപേഷിക്കേണ്ട തെറ്റുകൾ – യോഹ 1: 46
നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു
4D. Command to follow പിൻപാറ്റേണ്ടതായ കല്പ്പനകൾ – യോഹ 1: 10 – 11
അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
5E. Examples to follow പിൻപാറ്റേണ്ടതായ മാതൃകകൾ – യോഹ 1: 40 – 42
യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
6F. Sins to confess ഏറ്റു പറയേണ്ടത്തായ പാപങ്ങൾ – യോഹ 1: 48 & 50
നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. യേശു അവനോടു: “ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും” എന്നു ഉത്തരം പറഞ്ഞു. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു (യോഹ. 1: 46).
അദ്ധ്യായം 3
ശുദ്ധമായ വായു [ പ്രാർത്ഥന ]
ആത്മാവിന്റെ പ്രാണവായുവാണ് പ്രാർത്ഥന
I.എന്താണ് പ്രാർത്ഥന?
- നാം ദൈവത്തോട് സംസാരിക്കുകയും ദൈവം നമ്മോട് സംസാരിക്കുകയും ചെയ്യുന്നതിന് പ്രാർത്ഥന എന്ന് പറയുന്നു.
- ആരോഗ്യപരമായ ആത്മീയ ജീവിതത്തിന് ഈ രണ്ട് മേഖലകളിലുള്ള ആശയ വിനിമയം അത്യന്താപേക്ഷിതമാണ്.
II. പ്രാർത്ഥനയുടെ പ്രാധാന്യം
ഉപദേശം സ്ഥാപിക്കുവാനുള്ള നാല് അടിസ്ഥാന പ്രമാണങ്ങൾ:
- യേശു എന്ത് കല്പിച്ചു
- യേശു എപ്രകാരം പ്രാവർത്തികമാക്കി
- അപ്പൊസ്തൊലന്മാർ മാതൃകയാക്കിയോ
- അപ്പൊസ്തൊലന്മാർ ലേഖനത്തിൽ രേഖപ്പെടുത്തിയോ
1A. കർത്താവിന്റെ കല്പനയാണ് പ്രാർത്ഥന (മത്താ. 26:41; മർക്കൊ 13: 33; ലൂക്കോ 18:1)
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
2B. യേശുവിന്റെ മാതൃക – മർക്ക് 1: 35
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.
3C. അപ്പൊസ്തൊലന്മാരുടെ മാതൃക – അപ്പൊ.പ്ര 4:24
അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ.
4D. അപ്പൊസ്തൊലന്മാർ പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി ലേഖനത്തിൽ രേഖപ്പെടുത്തി 1 പത്രൊ . 4:7 & ഫിലി. 4:6
എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
III. എന്തിനാണ് നാം പ്രാർത്ഥിക്കെണ്ടത്?
1A. ദൈവവുമായിട്ടുള്ള കൂട്ടായ്മ ബന്‌ധം വർദ്ധിക്കുവാൻ (സങ്കീ 42:1)
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
2B. പ്രശ്നങ്ങളെ അതീജീവിക്കുവാൻ (1 പത്രൊ. 5:7)
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
3C. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ യോഹ. 16:24
ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
4D. ആത്മീയ ബലം പ്രാപിപ്പാൻ അപ്പൊ.പ്രവ്യ. 4:31
ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
5E. മറ്റുള്ളവരെ ശുശ്രൂഷിപ്പാൻ അപ്പൊ. പ്രവ്യ.12:5
ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.
IV. പ്രാർത്ഥനയിലെ എന്തെല്ലാം അടങ്ങിയിരിക്കുന്നു?
A C T S
1A. ആരാധന – Adoration- 1 ദിന. 29: 11
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
2B. പാപം ഏറ്റുപറച്ചിൽ – Confession സങ്കീ. 51: 3, 4, 7 & 1 യോഹ. 1: 9
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
3C. നന്ദി കരേറ്റൽ – Thanksgiving ഫിലി . 4: 6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
4D. അപേക്ഷ/ മദ്ധ്യസ്ഥത Supplication 1 തിമൊ. 2: 1-2; എഫെ 6:18 – 20
എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു
വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
V. എപ്പോൾ പ്രാർത്ഥിക്കണം?
1A. അതികാലത്ത് – മർക്ക 1:35
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.
2B. കാലത്ത് ഉച്ചയ്ക്ക് വെകുന്നേരം – സങ്കീ.55: 16 – 17
ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
3C. തുടർമാനമായി – 1 തെസ്സ. 5:17
ഇടവിടാതെ പ്രാർത്ഥിപ്പിൻ
VI. പ്രാർത്ഥനയിലെ ത്രിത്വം
1A. പിതാവിനോടായിരിക്കണം മത്താ. 6:9
നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
2B. യേശു ക്രിസ്തുവിന്റെ നാമത്തിൽ യോഹ.14:13 – 14 & 15: 16
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
3C. പരിശുദ്ധാത്മ നിറവിൽ യൂദ 1:20 & എഫെ 6:18
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു.
VII. പ്രാർത്ഥനയുടെ തടസ്സങ്ങൾ എന്തെല്ലാം?
1A. അവിശ്വാസം യാക്കോ 1:6-7
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
2B. വചനം പ്രമാണിക്കാതിരുന്നാൽ സദൃശ്യ 28:9 & അപ്പൊ പ്ര. 10: 31
ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു. കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.
3C. ഏറ്റുപറയാത്ത പാപം യെശ.59:2
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.
4D. മറ്റുള്ളവരോട് പിണക്കം മർക്കോ . 11:25
നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
5E. ദൈവഹിതം മനസ്സിലാക്കി പ്രാർത്ഥിക്കാത്തതു മൂലം – 1 യോഹ . 5:14 – 15.
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
VIII. എപ്രകാരം പ്രാർഥനയ്ക്ക് നല്ല ശീലം ഉണ്ടാക്കിയെടുക്കാം ?
1A. സ്ഥിരം സമയം കണ്ടുപിടുക്കുക – വിവിദ സമയങ്ങൾ നമ്മൾ കണ്ടു – സങ്കീ 55: 16, 17
2B. സ്ഥലം – മത്ത 6: 6 – യേശു മലമുകളിൽ
3C. എത്ര നേരം –
4D. പ്രാർത്തനാ വിഷയങ്ങൾ എഴുതിവച്ച് പ്രാർത്തിക്കണം
5E. തടസ്സപ്പെടുത്തുന്നതെല്ലാം മാറ്റുക – ഉല്പാ 32: 23 – മൊബൈൽ