അദ്ധ്യായം 4
സ്നേഹ പരിചരണം ( സഭ )
I. എന്താണ് സഭ
1A. എക്ളീഷിയ
എക് = പുറത്തേക്ക്
കാലിയോ = വിളികപ്പെട്ട
# പുറത്തേക്ക് വിളികപ്പെട്ടവരുടെ കൂട്ടമാണ്, സഭ
# സ്കോട്ടിഷ് ഭാഷയിൽ – കർത്തിവിന് സ്വന്തം.
II. സഭയുടെ ആരംഭം?
1A. യേശുവിന്റെ പ്രഖ്യാപനം – മത്ത. 16:18
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
2B. പെന്തകോസ്തു നാളിൽ – അപ്പോ പ്രവ . 2
3C. വിവിധ പൗരോഹിത്യങ്ങൾ:
കുടുംബ പൗരോഹിത്യം -> ലേവ്യ പൗരോഹിത്യം -> വിശ്വാസികളുടെ പൗരോഹിത്യം -> സാദോക്കിന്റെ പൗരോഹിത്യം
III. സഭയുടെ ആവിശ്യം എന്താണ് ?
1A. തമ്മിൽ തമ്മിൽ കൂട്ടായ്മ – റോമ 12: 5
കൂട്ടായ്മ ( കോയിനോനിയ – koinonia )
പൊതുവായ പഴ്സ് & ഒരു അമ്മയുടെ മക്കൾ
അതുപോലെ പലരായ നാം ക്രിസ്തുവിൽ
ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
2B. തമ്മിൽ തമ്മിൽ പ്രബോധനം – എബ്രാ 10: 24
ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
3C. തമ്മിൽ തമ്മിൽ പ്രാർത്ഥിപ്പാൻ – എഫെ 6: 18
സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
4D. തമ്മിൽ തമ്മിൽ സഹായിപ്പാൻ – എബ്ര 13: 16
നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
IV. സഭയുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം ?
1A. ദൈവത്തെ മഹത്വപ്പെടുത്തുക – 1 കൊരി 10: 31
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.
2B. സഭ പണിയുക – അപ്പോ 2: 47
കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
3C. ആത്മീയ വർദ്ധനവ് – എഫെ 4: 13
വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.
V. എത്ര തരം സഭകൾ:
1A. സാർവ്വത്രിക സഭ
2B. പ്രാദേശിക സഭ
VI. സഭയ്ക്ക് വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പദ പ്രയോഗങ്ങൾ
1A. ആട്ടിൻ കൂട്ടം 1 പത്രൊ 5: 2
നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
2B. കാന്ത വെളി.19:7
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
3C. ശരീരം 1 കൊരി. 12: 12
ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
4D. ദൈവാലയം 1 തിമൊ. 3: 15
താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
അദ്ധ്യായം 5
വൃത്തിയുളള പരിസരം ( വേർപാട് )
സ്വതന്ത്ര്യത്തെക്കാൾ പ്രധാനമാണ് ശുചിത്വം
വളർച്ചയും ഉയർച്ചയും വേണമെങ്കിൽ ശുചിതം അവിശ്യമാണ്
I. വേർപാട് എന്ന പദം
1A. വിശുദ്ധി എബ്രായാ ഭാഷയിൽ കാദേശ് ( kadesh )
2B. വിശുദ്ധി ഗ്രീക്ക് ഭാഷയിൽ ഹഗ്ഗിയോസ് (hagios ) = വ്യത്യസ്തരാകുവിൻ
# വേർപാട് എന്നതിന് ഒരു പ്രത്യേക ഉത്തരവാദിത്വത്തിനായി വേർതിരിക്കപെട്ടവർ
II. എന്താണ് വേർപാട്
ദൈവനാമ മഹത്വത്തിനായി ക്രിസ്തുവിനെപ്പോലെ ആയിത്തീരുവാൻ വേദപുസ്തക ഉപദേശടിസ്ഥാനത്തിൽ പാപ പ്രവർത്തികളിൽ നിന്ന് നമ്മുടെ കൂട്ടായ്മ ദൈവ കൃപായിൽ നിയന്ത്രിച്ചു ജീവിക്കുന്നനത്തിന് വേർപാട് എന്നു പറയുന്നു.
# വിശുദ്ധിയും വേർപാടും തമ്മിൽ വേർപ്പാടുത്തുവാന് ബുദ്ധിമുട്ടാണ്
# വേർപാട് ദൈവീക സ്വഭാവത്തെ ബന്ധപ്പെടുത്തിയാണ്
സങ്കീ 99: 3
അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
III. പോസിഷണലി വേർപെട്ടവർ ആകുന്നു
1 കൊരി 1: 2
ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;
1 പത്രോ 2: 9
നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
IV. വേർപാട് കല്പനയാണ്
1 പത്രോ 1: 15 – 16
മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1 തെസ്സ 4: 3 – 5
ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
V. ഏതെല്ലാം മേഖലകളിൽ വേർപാട് വേണം
1A. അകമെ (മാനസിക മേഖലകളിൽ ) – 2 കൊരി 10: 5
അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,
2B. പുറമെ (രക്ഷ എന്ന ശിരസ്ത്രവും ) – എഫെ 6: 17
1A. സംസാരം –
2B. നടപ്പിൽ –
3C. പ്രവർത്തിയിൽ –
VI. എപ്രകാരം വേർപെട്ടവർ വിശുദ്ധ ജീവിതം നയിക്കാം
1A. നാം ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ടവരാണ് – ഫിലി 1: 1
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷന്മാർക്കും കൂടെ എഴുതുന്നതു:
2B. വിശുദ്ധനായനവൻ നമ്മെ കാണുന്നു – 2 ദിന 16: 9
യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.
3C. വിശുദ്ധന്റെ മുമ്പിൽ നിലക്കണ്ടവരനാണ് എന്നു മറക്കാതിരിക്കുക – 1 കൊരി 4: 5
ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
അദ്ധ്യായം 6
ശിക്ഷണം ( ബാലശിക്ഷ )
എബ്രാ 12: 4 – 9
“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
I. ബാലശിക്ഷ എന്ന പദം
1A. മസ്തിഗു – ഗ്രീക്ക് = അടി
2B. പെയ്‌ഡിയോ = ശിക്ഷണം
II. ബാലശിക്ഷയിൽ അറിഞ്ഞിരിക്കേണ്ടവ
1A. വീണ്ടും ജനിക്കുവാനല്ല –
2B. മുഷിയരുത്/ പിറുപിറുക്കത് – എബ്ര 12: 5
“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
3C. ദൈവത്തിന് ഇതിന്റെ പിന്നിലൊരു ഉദ്ധേശമുണ്ടന്ന് മനസ്സിലാക്കുക – 2 കൊരി 12: 5
4D. താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു – എബ്ര 12: 6
കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
5E. ബാലശിക്ഷ മരണം വരെയാകാം – 1 കൊരി 11: 27 – 32
III. ബാല ശിക്ഷയിലൂടെ കടന്നുപോയവർ
1A. അബ്രഹാം
2B. ദാവീദ്
3C. അനന്യാസും സഫീറയും
IV. ബാല ശിക്ഷയുടെ നേട്ടങ്ങൾ
1A. ദൈവം നമ്മുടെ പിതാവെന്നും നാം അവന്റെ മക്കളെന്നും തെളിയിക്കുന്നു – എബ്രാ 12; 7
അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
2B. ദൈവത്തിന് കീഴ്പ്പെടുവാൻ നമ്മെ സഹായിക്കുന്നു – എബ്രാ 12: 9
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
3C. വിശുദ്ധാരായിത്തീരുവാൻ സാധിക്കുന്നു – എബ്ര 12: 10
അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
4D. നീതി എന്ന സമാധാന ഫലം – എബ്ര 12: 11
ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
5E. ഭാഗ്യവാൻ – സങ്കീ 94: 13
നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
6F. നമ്മുടെ കുറുവുകളെ കണ്ടെത്തുവാൻ സായിക്കും. – സങ്കീ 51: 1 – 2
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ…
അദ്ധ്യായായം – 7
വ്യായാമം ( സുവിശേഷീകരണം )
I. എന്തിന് നാം സുവിശഷം പറയണം ?
1A. ഞാൻ കടക്കാരൻ – റോമ 1: 14
യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
2B. കല്പനയാണ് – അപ്പോ 10: 42 & 1 കൊരി 9: 16
ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
3C. യേശുവിന്റെ സാക്ഷ്യം – ലൂക്കോ 4: 43
അവൻ അവരോടു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു.
4D. പൌലൊസിന്റെ സാക്ഷ്യം – 2 കൊരി 5: 14; റോമ 1: 15 – 16
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും.
# രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക:
1)എന്നാൽ ആവോളം – റോമ 1: 15
അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
– 1 കൊരി 9: 22 – 23
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
2) ലജ്ജിക്കരുത് – റോമ 1: 16
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
II. സുവിശേം പറഞ്ഞാൽ എന്ത് കിട്ടും ?
1A. പത്രൊസ് ചോദിച്ചു – മത്ത 19 : 27 – 29
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു:
“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
2B. നിങ്ങള്‍ എന്നത് തരും – മത്ത 26: 14 – 15
അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
III. പ്രതിഫലം
1A. സങ്കീ 126: 5 – 6
കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
2B. 2 തീമോ 4: 8
ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.