അദ്ധ്യായായം – 7
വ്യായാമം ( സുവിശേഷീകരണം )
I. എന്തിന് നാം സുവിശഷം പറയണം ?
1A. ഞാൻ കടക്കാരൻ – റോമ 1: 14
യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
2B. കല്പനയാണ് – അപ്പോ 10: 42 & 1 കൊരി 9: 16
ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
3C. യേശുവിന്റെ സാക്ഷ്യം – ലൂക്കോ 4: 43
അവൻ അവരോടു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു.
4D. പൌലൊസിന്റെ സാക്ഷ്യം – 2 കൊരി 5: 14; റോമ 1: 15 – 16
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും.
# രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക:
1)എന്നാൽ ആവോളം – റോമ 1: 15
അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
– 1 കൊരി 9: 22 – 23
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
2) ലജ്ജിക്കരുത് – റോമ 1: 16
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
II. സുവിശേം പറഞ്ഞാൽ എന്ത് കിട്ടും ?
1A. പത്രൊസ് ചോദിച്ചു – മത്ത 19 : 27 – 29
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു:
“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
2B. നിങ്ങള്‍ എന്നത് തരും – മത്ത 26: 14 – 15
അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
III. പ്രതിഫലം
1A. സങ്കീ 126: 5 – 6
കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
2B. 2 തീമോ 4: 8
ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
അദ്ധ്യായം – 8
പരീക്ഷ
I. പദം
പെയിറാസ്മോസ് ഗ്രീക്ക് = സൂഷ്മമായി നിരീക്ഷിക്കുക.
II. പരീക്ഷയുടെ ഉറവിടം
1A. ദൈവം ആരെയും പാപം ചെയ്യുവാനായി പരീക്ഷിക്കാറില്ല – യാക്കോ.1:13
2B. ദൈവം പരിശോധിക്കും
- അബ്രഹാം – ഉല്പ. 22:1-19
- ഇയ്യോബ് – ഇയ്യോ . 1:8- 12
III. നമ്മളിൽ പാപ സ്വഭാവം ഉള്ളതിനാൽ നാം പരീക്ഷയിൽ അകപ്പെടുന്നു – യാക്കോ. 1:14
1A. കണ്ണ് ലൂടെ ( മോഹം ഗർഭം ധരിച്ച് ) ചിന്തയിൽ പ്രവേശിച്ച്
2B. പ്ര്യവർത്തിയിലേയ്ക്ക് നയിക്കുന്നു
3C. മരണത്തിലേയ്ക്ക്
# യാക്കോ. 1:14 – 15
ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
സ്വന്തമോഹം – ആകർഷണം – വശീകരിക്കപ്പെടൽ
# മുന്നറിയിപ്പ്:
വഞ്ചിക്കപ്പെടരുത് – യാക്കോ.1:16
ജോൺ കാൽവിൻ : നമ്മുടെ ശരീരത്തിൽ പെട്ടന്ന് തീ പിടിക്കുന്ന ധാരാളം വസ്ത്ക്കൾ ഉണ്ട്, പരീക്ഷ പോലെയുള്ള തീപ്പൊരികളെ അടുത്തു കൊണ്ടു വരാതിരിപ്പാൻ സൂക്ഷിക്കുക.
അദ്ധ്യായം 9
ക്രിസ്തീയ ജീവിതത്തിന് തടസ്സമായി നില്ക്കുന്ന വിഷയങ്ങൾ
I. ഭയം
False
Evidence
Appearing
Real
സംഭവിക്കുവാൻ സാധ്യത ഇല്ലാത്ത ഒന്നിനെ സംഭവിക്കുന്നട്ടയിട്ട് കണ്ടുകൊണ്ട് ഭയപ്പെടുന്നതിന്, ഭയം.
1A. ഭയം എവിടെ നിന്നാണ് ആരംഭിച്ചത്
ഭയം പിശാചിനാൽ വന്നു – ഉല്പാ 3: 10 – പാപം മൂലം തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു ഭയം നമ്മെ ദൈവത്തിൽ നിന്നുള്ള ബന്ധത്തിൽ നിന്നു നമ്മെ മാറ്റികളയും ഭയം മനുഷ്യരിരിൽ ആശ്രിയിക്കാനായി നമ്മെ പ്രേരിപ്പിക്കും.
2B. ഭയം പലരീതിയിൽ
അക്കീലോഫോബിയ = ഇരുട്ടിനെ ഭയം
ക്രോണോഫോബിയ = സമയത്തെ ഭയം
ഡീസിഡോഫിയ = തീരുമാനം എടുക്കുവാൻ ഭയം
ഏർഗോഫോബിയ = ജോലി ഭയം
സാത്താൻ എന്നു ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആയൂദമാണ് – ഭയം
3C. ഭയത്തെ അതിജീവിക്കുവാനുള്ള ഏക മാർഗ്ഗം
ഉല്പാ 15: 1
അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു
സങ്കീ 27: 1 – 3
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
365 – ൽ അധികം പ്രവീശം ഭയപ്പെടാണ്ട – ബൈബിൾ
II. ലോകം
ഉല്പാ 3: 5
അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
മറ്റുപലതും :
പണം, ആഡംബര ജീവിതം, ബന്ധങ്ങൾ, നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ
മത്ത 4: 8 – 10
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
1 യോഹ 2: 15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
യോഹ 3 : 16 – ദൈവം ലോകത്തെ സ്നേഹിച്ചു
1 യോഹ 2: 15 – ലോകത്തെ സ്നേഹിക്കാരുത്
III. ജഡം / സ്വയം
ഇത് ദൂതനിൽ ആരംഭിച്ചു – എനിക്കു സ്വയമായി നില്പാൻ കഴിയും
1A. സ്വാർഥത,
2B. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിപ്പാൻ കഴിയാതെ വരുക,
3C. മറ്റുളവർ കുറ്റക്കാർ നാം മാത്രം നല്ലവർ
റോമ 8: 7
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
IV. പിശാച്
വിശ്വാസികളുടെ ഏറ്റവും വലിയ ശത്രുവാണ് പിശാച്
1 പത്രോ 5: 8
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
1A. പിശാചിനറിയം സ്വർഗം നമുക്ക് ലഭിക്കും
എന്നാൽ പ്രതിഫലങ്ങൾ നഷ്ടപ്പെടുത്തുവാൻ അവൻ ശ്രമിക്കും അതിനായി നമ്മൂടെ ചിന്തയിൽ പ്രവർത്തിക്കും
2B. പിശാചിന്റെ പ്രവർത്തനങ്ങൾ:
- ദൈവഹിത മല്ലാത്ത ബന്ധങ്ങൾ
- നിരാശ, ആകുലചിന്ത, സംശയം, അപകർഷത ബോധം
3C. എപ്രകാരം പിശാചിനെ പരാജയപ്പെടുത്താം
- ദൈവവചനം – മത്ത 4: 4
- ദൈവാത്മാവ് നമ്മളിൽ വസിക്കുന്നു എന്നു വിശ്വസിക്കുക 1 യോഹ 4: 4
- പിശാചിനോട് എതിരത്തുനില്പിൻ – യാക്കോ 4: 7
- ശുദ്ധ മനസാക്ഷി – അപ്പോ 24: 16
- നമ്മുടെ ബാലഹീനതകളെകുറിച്ച് നല്ല ബോധവന്മാർ ആകുക
- പാപം ഏറ്റുപറയുക – 1 യോഹ 1: 9
- ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിക്കുക
# മുന്നറിയിപ്പ്
പരിശുദ്ത്മാവിനെ ദുഖിപ്പിക്കാരുത് – എഫെ 4: 30
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു;
1 തെസ്സ 5: 19 cf. അപ്പോ 2: 3 – 4 – തീ
ആത്മാവിനെ കെടുക്കരുതു.
എപ്രകാരം ദൈവഹിതം അറിയാം ?
1A. പ്രാർഥന – 1 യോഹ 5 : 14 – 15
2B. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുക – സങ്കീ 32: 8
3C. ദൈവവചനത്തിലൂടെ ദൈവം പറയുന്നത് കേൾക്കുക സങ്കീ 37: 4 – 5
4D. നമ്മുടെ ജീവിതത്തെ അവനായി സമർപ്പിക്ക് – റോമ 12: 1 – 2
5E. പരിശുദ്ധാത്മാവ് ഉപദേശിക്കും – യോഹ 14: 26
Good efforts
We can not print . Any special instructions .