Introduction | മുഖവുര
- യേശുക്രിസ്തുവിനെ മാറ്റിയുള്ള ക്രിസ്തീയ ജീവിതം സാധ്യമല്ല.
- ജീവിതമായതിനാല്‍ ആരംഭവും, അവസാനവും ഉണ്ടാകും.
-
- ഇവിടുത്തെ ആരംഭം എന്നത് വീണ്ടും ജനനം
- ഇവിടുത്തെ അവസാനം എന്നത് നിത്യതയില്‍ ക്രിസ്തുവിനോടൊപ്പമാകുക.
- ക്രിസ്തുവില്‍ ആരംഭിച്ചു ക്രിസ്തുവില്‍ അവസാനിക്കുന്നതിന് അല്ലെങ്കില്‍ ക്രിസ്തുവില്‍ ആയിത്തീരുന്നതിന് ക്രിസ്തീയ ജീവിതം എന്ന് പറയുന്നു.
I. വളര്‍ച്ച രണ്ട് രീതിയില്‍
1A. പെട്ടെന്നുള്ള വളര്‍ച്ച (Immediate Growth)
-
- ആവേശമുണ്ട് ആഴമില്ല
- നിലനില്‍ക്കുന്ന ഫലം കൊയ്യുവാന്‍ കഴിയുകയില്ല
2B. പടിപടിയായിട്ടുള്ള വളര്‍ച്ച
-
- ആവേശമില്ല എന്നാല്‍ ആഴമുണ്ടായിരിക്കും
- നിലനില്ക്കുന്ന ഫലം കൊയ്യാന്‍ കഴിയും
3C. മത്തായി 7:21-27- വീട് പണിത രണ്ട് വ്യക്തികള്‍
II. വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1A. Fact – വചനം
2B. Faith – വിശ്വാസം
3C. Feelings – വികാരം
- നമ്മുടെ ക്രിസ്തീയ ജീവിതം വചനാടിസ്ഥാനത്തിലായിരിക്കണം, വികാരാടിസ്ഥാനത്തിലായാല്‍ ഒരിക്കലും നിലനില്ക്കുകയില്ല.
- ദൈവീക വചനമാകുന്ന വേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തീയ ജീവിതം വിശ്വാസത്തിലായിരിക്കും. വിശ്വാസത്താലുള്ള ക്രിസ്തീയ ജീവിതം വെല്ലുവിളികളെ നേരിടേണ്ടി വന്നാലും എപ്പോഴും സന്തോഷം നല്‍കുന്നതും നിലനില്ക്കുന്നതുമായിരിക്കും (1 യോഹ. 5:4).
III. വളര്‍ച്ചയുടെ പ്രാധാന്യം വേദപുസ്തക വെളിച്ചത്തില്‍
1A. യേശുവിന്‍റെ ജീവിതം – ലൂക്കോ. 2:52
2B. പൗലൂസിന്‍റെ ജീവിതം – എഫെ. 4:15
3C. പത്രോസിന്‍റെ ജീവിതം – 2 പത്രോ. 3:17-18
- ബൈബിളിലെ അലംഘനീയമായ നിയമം – ആവര്‍ത്തനം 19:15; 2 കൊരി. 13: 1
അദ്ധ്യായം 1
ജനനം [വീണ്ടും ജനനം]
വളര്‍ച്ചയ്ക്ക് അനിവാര്യമായ ഒന്നാണ് ജനനം, ജനിക്കാതെ വളരുക അസാധ്യമാണ്.
I. ജനനം രണ്ട് രീതിയില്‍
1A. ശാരീരിക ജനനം
-
-
- സ്ത്രീ + പുരുഷബന്ധം = ശാരീരിക ജനനം
-
2B. ആത്മീയ ജനനം
-
-
- ദൈവവചനം (എഫെ. 5:26, എബ്ര. 10:22) + പരിശുദ്ധാത്മാവ് = ആത്മീയ ജനനം
- വെള്ളം + ആത്മാവ് = പുതുതായിട്ടുള്ള ജനനം – യോഹ. 3:5 “ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു; വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടക്കാന്‍ ആര്‍ക്കും കഴിയുകയില്ല.”
- നമ്മള്‍ പാപികളാണെന്ന് പഠിപ്പിച്ചത് ദൈവവചനം (റോമര്‍ 3:10, 23); എന്നാല്‍ നമ്മളില്‍ പാപബോധം നല്‍കിയത് പരിശുദ്ധാത്മാവ് (യോഹ. 16:8).
-
II. വീണ്ടും ജനനത്തിന് ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങള്‍
1A. പുതുതായി ജനിക്കുക – യോഹ. 3:3
2B. ആത്മാവിലുള്ള ജനനം – യോഹ. 3:6
3C. രക്ഷിക്കപ്പെടുക – യോഹ. 3:17; റോമര്‍ 10:9,10; അപ്പൊ.പ്രവൃ. 2:47, 4:12.
III. എല്ലാവരും വീണ്ടും ജനിക്കണമോ?
1A. യേശു കല്പിച്ചു – യോഹ. 3:3
2B. ദൈവവചനം പഠിപ്പിക്കുന്നു – യോഹ. 1:12
3C. അപ്പൊസ്തലന്മാരുടെ മാതൃക – യോഹ. 1:47-48
4D. പൗലൂസിന്‍റെ മിഷന്‍ യാത്രകള്‍ – അപ്പൊ. പ്രവൃ. 13 മുതലുള്ള അദ്ധ്യായങ്ങള്‍.
IV. എപ്രകാരം വീണ്ടും ജനിക്കാം?
1A. സകലരും പാപികള്‍ – സഭാ. 7:20, സങ്കീ. 51:5; റോമര്‍ 3:10
2B. ദൈവം പാപത്തെ കണക്കാക്കുന്ന വിധം – ഇയ്യോബ് 10:14; സങ്കീ. 90:8
3C. പാപത്തിന്‍റെ ശമ്പളം മരണം – റോമര്‍ 5:12, 6:23
-
-
- ഉല്പത്തി 3:7
-
4D. സ്വന്ത പ്രവൃത്തിയാല്‍ രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല -എഫെ. 2:8-9; തീത്തൊ. 3:5.
-
-
- ഉല്പത്തി 3:21
-
5E. ദൈവം തന്‍റെ സ്നേഹത്തെ പുത്രനിലൂടെ വെളിപ്പെടുത്തി – യെശയ്യ. 53:5,6; യോഹ. 3:16; 1 പത്രോ. 2:24; എബ്രായര്‍ 9:22.
-
-
- പ്രാര്‍ത്ഥന: റോമര്‍ 10:9-10
-
V. വീണ്ടും ജനനത്തില്‍ മാനസാന്തരത്തിന്‍റെ പങ്ക്
1A. രണ്ട് ഗ്രീക്ക് പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു
a. മെറ്റാനോനിയ (metanomia) അര്‍ത്ഥങ്ങള്‍ : മനസ്സിന്‍റെ മാറ്റം, അനുതാപം, ചിന്തയില്‍ ഉണ്ടാകുന്ന മാറ്റം.
-
-
- മത്തായി 4:17; അപ്പൊ.പ്ര. 2:3; 2 പത്രോ. 3:9
-
b. എപ്പിസേട്രോഫാന്‍ (epistrophe) അര്‍ത്ഥം : തിരിയുക
-
-
- അപ്പൊ.പ്ര. 3:19, 1 പത്രോ. 2:25
-
2B. മാനസാന്തരം പ്രധാനമായി മൂന്ന് മേഖലകളില്‍ നടക്കണം.
a. ബുദ്ധി
-
-
- മത്തായി 21:29, ലൂക്കോ. 15:17-19 – “സുബോധം വന്നിട്ട്”; “പറയും” (v.19); “പറഞ്ഞു” (v.21); ലൂക്കോ. 18:13 – ചുങ്കക്കാരന്‍.
-
b. വികാരം
-
-
- 2 കൊരി. 7:9; ലൂക്കോ. 15:20-21 – ചുംബനം; അപ്പനും ചുംബിച്ച്, മകനും ചുംബിച്ചു കാണും.
-
c. ഇച്ഛാശക്തി
-
-
- ലൂക്കോ. 15:20-21 – “എഴുന്നേറ്റു” (v.20); “യോഗ്യനല്ല എന്നു പറഞ്ഞു” (v.21).
-
ചുരുക്കത്തില്‍ മാനസാന്തരവും വീണ്ടും ജനനവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ പോലെയാണ്. മനസ്സിന്‍റെ മാറ്റം, അനുതാപം യേശുക്രിസ്തുവുമായുള്ള ബന്ധത്തില്‍ വന്നില്ലെങ്കില്‍ “വളര്‍ച്ച” നടക്കത്തില്ല അല്ലെങ്കില്‍, പാപത്തില്‍നിന്ന് പരിശുദ്ധനിലേയ്ക്ക് തിരിയണം.
VI. വീണ്ടും ജനിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം?
1A. പിതാവുമായി ബന്ധപ്പെട്ടവ
-
- ആത്മീയ മരണം മാറി – യോഹ. 5:24; 1 കൊരി. 15:22
- ദൈവക്രോധം മാറ്റപ്പെട്ടു – യോഹ. 3:36; റോമര്‍ 5:9-10
- ആത്മീയ അന്ധത മാറ്റപ്പെട്ടു – 2 കൊരി. 4:3-4; അപ്പൊ.പ്ര. 26:18
- ശത്രുത മാറി – എഫെ. 2:15-16; കൊലൊ. 1:21
- സാത്താന്‍റെ അധികാരത്തില്‍ നിന്ന് പുത്രന്‍റെ രാജ്യത്തിലേക്ക് മാറ്റി – കൊലൊ. 1:13-14; എഫെ. 5:8.
2B. പുത്രനുമായി ബന്ധപ്പെട്ടവ
-
- വീണ്ടെടുത്തു (വിലയ്ക്ക് വാങ്ങി) – 1 പത്രോ. 1:18-19; എബ്രാ. 9:11-12; എഫെ. 1:7
- നിരപ്പാക്കി – 2 കൊരി. 5:17-19 (ദൈവവുമായിട്ടുള്ള സമാധാനം (peace with Gd and peace of God)) കൊലോ. 1:20.
-
- നീതീകരിച്ചു – റോമര്‍ 5:1,9,18 (നീതിമാന്മാരായി പ്രഖ്യാപിച്ചു (declared righteous))
-
- വിശുദ്ധീകരിച്ചു (set apart) – 1 കൊരി. 1:2,30; കൊലൊ. 1:22
- പാപമോചനം (removed of sin) – എഫെ. 1:7; എബ്രാ. 9:22; 1 യോഹ. 1:7
3C. പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടവ
-
- വീണ്ടും ജനിപ്പിച്ചു – യോഹ. 3:1-8, 6:63
- മുദ്രയിടുന്നു – 2 കൊരി. 1:22; എഫെ. 1:14
- ആത്മ അധിവാസം – 1 കൊരി. 6:19-20; എഫെ. 2:22
- ആത്മസ്നാനം – 1 കൊരി. 12:13
- പിതാവിങ്കലേയ്ക്കുള്ള പ്രവേശനം – എഫെ. 2:18; എബ്രാ. 10:21-22
4D. പദവി (status)/സ്ഥാനവുമായി ബന്ധപ്പെട്ടവ
-
- രാജകീയ കുടുംബമാക്കി – 1 പത്രോ. 2:9
- ദൈവമക്കള്‍ ആയി – റോമര്‍ 8:14-16; യോഹ. 1:12-13
- പുതിയ സൃഷ്ടി – 2 കൊരി. 5:17
5E. അധികാര (privileges)ങ്ങളുമായി ബന്ധപ്പെട്ടവ
-
- സ്ഥാനാപതികളാക്കി – 2 കൊരി. 5:18-20
- വിശുദ്ധ പുരോഹിത വര്‍ഗ്ഗമാക്കി – 1 പത്രോ. 1:5,9
- അവകാശികള്‍ – റോമര്‍ 8:16,17; ഗലാ. 4:7
VII. വീണ്ടും ജനിച്ചവരുടെ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാം?
1A. യേശു എന്ന നല്ല രക്ഷകനെപ്പറ്റി പങ്കുവയ്ക്കുക -മത്തായി 28:18-20
2B. യേശുവിനെപ്പോലെ ജീവിക്കുക – 1 പത്രോ. 2:21
3C. യേശുക്രിസ്തുവിന്‍റെ വരവിനായി ഒരുങ്ങുക – എബ്രാ. 10:35-39
അദ്ധ്യായം 2
പ്രതിദിന ആഹാരം [ബൈബിള്‍ പഠനവും ധ്യാനവും]
ഒരു കുഞ്ഞിന്‍റെ രോഗ പ്രതിരോധശക്തി നിലനിര്‍ത്തുന്നത് അതിന് ലഭിക്കുന്ന പ്രാഥമിക പാല്‍ ആണ്. ശാരീരിക വളര്‍ച്ചയ്ക്ക് ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണം കഴിക്കാതെ ഈ ഭൂമിയില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്. ക്രമീകൃതമായ ഭക്ഷണം ശരീരത്തെ പല രോഗങ്ങളില്‍ നിന്ന് രക്ഷിക്കും. മാത്രമല്ല, ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്‍കും.
ആത്മീയ ജീവിതത്തിന് ഭക്ഷണം ആവശ്യമാണ് – ദൈവവചനം
- 1 പത്രോ. 2:1-2 “രക്ഷയ്ക്കായി വളരുവാന്‍ “വചനം” എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ചിപ്പിന്‍.”
ഈ വാക്യത്തില്‍ നാല് കാര്യങ്ങള്‍ അടിവരയിട്ട് പറയുന്നു:
-
- ഇപ്പോള്‍ ജനിച്ച ശിശുക്കള്‍
- രക്ഷയ്ക്കായി വളരുവാന്‍
- വചനം എന്ന മായമില്ലാത്തെ പാല്‍
- കുടിപ്പാന്‍ വാഞ്ച
- സങ്കീ. 19:10-11 – “അവ പൊന്നിലും ……………………. പ്രതിഫലം ഉണ്ട്.
- പ്രബോധനവും 2. പ്രതിഫലവും ലഭിക്കുന്നു.
- 1 പത്രോ. 2:1 – “ദുഷ്ടത, ചതിവ്, വ്യാജഭാവം, അസൂയ, നുണ ഇവയെല്ലാം വളരുന്നത് തടസ്സമാണ്, വചനം ഉള്ളില്‍ ഇല്ലാത്തതു മൂലമാണ്. ഇവയെ പുകച്ച് വെളിയില്‍ ചാടിക്കുവാന്‍ ദൈവവചനമാകുന്ന തീയ്ക്ക് മാത്രമേ സാധിക്കൂ.
പ്രാര്‍ത്ഥനയിലൂടെ നാം ദൈവത്തോട് സംസാരിക്കുമ്പോള്‍,
ദൈവവചനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു.
- ആത്മീയ വളര്‍ച്ചയ്ക്ക് വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്.
-
- പാല്‍ – 1 പത്രോ. 2:1-2
- തേന്‍ – സങ്കീ. 19:1-3
- അപ്പം – മത്തായി 4:4
- മാംസം – 1 കൊരി. 3:2.
- കട്ടിയായിട്ടുള്ള ആഹാരം – എബ്രാ. 5:12
I. എന്തിനാണ് ദൈവവചനം പഠിക്കേണ്ടത്?
1A. ദൈവത്തെ നല്ലവണ്ണം അറിയുവാന്‍ – യോഹ. 5:39
ദൈവീക സ്വഭാവ ഗുണവിശേഷങ്ങള്‍ അറിയുവാന്‍ ദൈവവചനം പഠിക്കണം.
2B. ബൈബിള്‍ നല്ലവണ്ണം അറിയുവാന്‍ – അപ്പൊ.പ്ര. 17:11
ബെരോവക്കാര്‍ ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.
3C. ദൈവവചനം ജീവന്‍ നല്‍കുന്നു – യോഹ. 6:63, എബ്രാ. 4:12
വചനത്തോട് പ്രതികരിച്ചവര്‍ക്ക് സ്വസ്ഥത ലഭിച്ചു. എന്നാല്‍; സ്വീകരിക്കാത്തവര്‍ക്ക് ജീവന്‍/ സ്വസ്ഥത ലഭിച്ചില്ല.
4D. ദൈവഹിതം അറിയുവാന്‍ – സങ്കീ. 119:105
- ദൈവഹിതമറിയാനായി ആരുടെയും പുറകെ പോകരുതെന്ന് വചനം വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നു.
- ഈ പാപം മൂലം അന്ധകാര നിബിഡമായ ലോകത്തില്‍ തട്ടി വീഴാനുള്ള സാധ്യതകള്‍ വലുതാണ്; ദൈവവചനം ‘വിളക്കായി’ നമ്മള്‍ എടുത്തു വയ്ക്കേണ്ട പാതകള്‍ പഠിപ്പിക്കുന്നു.
5E. ദൈവവചനം നല്ലവണ്ണം കൈമാറുവാന്‍
2 തിമൊ. 2:15 – സത്യവചനത്തെ യഥാര്‍ത്ഥമായി പഠിച്ചുകൊണ്ട്; പഠിച്ചാല്‍ ലജ്ജിക്കേണ്ടി വരത്തില്ല. പഠനം കൊണ്ട് തീര്‍ന്നില്ല. (2 തിമൊ. 2:2 -നാം വിശ്വസ്ത മനുഷ്യരെ ഭരമേല്പിക്കുക) അതായത് പഠിക്കുന്ന ഓരോരുത്തരും മറ്റുള്ളവരെ പഠിപ്പിക്കുക. എന്നാല്‍ നിങ്ങള്‍ വചനം പറയുന്നനിലയിലെ വിശ്വസ്തരാകത്തുള്ളൂ.
II. ബൈബിള്‍ പഠിക്കുന്നതിനുള്ള പ്രമാണങ്ങള്‍ എന്തെല്ലാമാണ്?
1A. യേശുക്രിസ്തുവില്‍ വിശ്വസിച്ചിരിക്കണം
2B. ബൈബിള്‍ ദൈവവവചനമാണെന്ന് വിശ്വസിക്കണം – 2 തിമൊ. 3:16,17
“എല്ലാ”(all) തിരുവെഴുത്തും “ദൈവശ്വാസീയ”മാകയാല്‍ (തെയോപെനറ്റോസ്) അര്‍ത്ഥം: ദൈവത്തിന്‍റെ മാത്രം വായില്‍നിന്ന് വന്ന വചനങ്ങള്‍.
3C. പ്രാര്‍ത്ഥന – സങ്കീ. 119:18
4D. ശ്രദ്ധ, ക്ഷമ – 2 തിമൊ. 2:15
deligence : ജാഗ്രത, പരിശ്രമം
എഴുത്തുകാരന്‍ എന്താണ് ഈ ഭാഗംകൊണ്ട് അര്‍ത്ഥമാക്കുന്നത് (AIM- Author Intended Meaning).
5E. പാപം ഏറ്റ് പറയണം – 1 യോഹ. 1:9
നമ്മളില്‍ പാപം വച്ചുകൊണ്ട്/ പാപസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് വിശുദ്ധനായ ദൈവത്തെപ്പറ്റി പഠിക്കുവാന്‍ ശ്രമിച്ചാല്‍ ദൈവവചനം നമുക്ക് മനസ്സിലാകത്തില്ല.
- ഈ വാക്യത്തില്‍ 2 ഭാഗങ്ങളെ കാണാം:
- Condition – പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍
- Promise – സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
III. ബൈബിള്‍ പഠിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം?
1A. പാപത്തില്‍നിന്ന് മാറ്റം – സങ്കീ. 119:11
2B. നീതിയില്‍ നടത്തും – സങ്കീ. 119:160
3C. ആത്മീക വര്‍ദ്ധനവ് നല്‍കുന്നു – അപ്പൊ. പ്ര. 20:32
4D. ലജ്ജിപ്പിക്കത്തില്ല – സങ്കീ. 119:116
5E. നന്മതിന്മകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു – എബ്രാ. 5:14.
6F. പ്രതിഫലം – സങ്കീ. 19:11
IV. വചന ധ്യാനം എപ്രകാരം ആയിരിക്കണം?
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്‍റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്‍റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും (യോശുവ 1:8).
1A. Promise to claim – അവകാശപ്പെടേണ്ട വാഗ്ദത്തം (യോഹ 1: 12)
അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
2B. Important things to know – അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
യോഹ 1: 1-3 – പൂര്‍വ്വസ്ഥിത്വം
യോഹ 1: 29 – ദൈവത്തിന്‍റെ കുഞ്ഞാട്
3C. Error to avoid – ഉപേക്ഷിക്കേണ്ടതായ തെറ്റുകള്‍
ഉപേക്ഷിക്കേണ്ട തെറ്റുകള്‍ – യോഹ 1: 46
നഥനയേല്‍ അവനോടു: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാണ്‍ക എന്നു പറഞ്ഞു
4D. Commands to follow – പിന്‍പറ്റേണ്ടതായ കല്പനകള്‍
പിന്‍പറ്റേണ്ടതായ കല്പ്പനകള്‍ – യോഹ 1: 10 11
അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
5E. Examples to follow – പിന്‍പറ്റേണ്ടതായ മാതൃകകള്‍
യോഹ 1:40-42 – യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.ڈഅവന്‍ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.ڈഅവനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
6F. Sins to confess ഏറ്റു പറയേണ്ടതായ പാപങ്ങള്‍
യോഹ 1:48&50 – നഥനയേല്‍ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു.
യേശു അവനോടു: “ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും” എന്നു ഉത്തരം പറഞ്ഞു.
അദ്ധ്യായം 3
ശുദ്ധമായ വായു [പ്രാര്‍ത്ഥന]
ഈ ഭൂമിയിലെ ജീവിതത്തിന് ശുദ്ധമായ വായു വളരെ പ്രാധാന്യമാണ്. അശുദ്ധ വായു ശ്വസിച്ച് അനേക ജീവിതങ്ങള്‍ ഓരോ ദിവസവും രോഗങ്ങള്‍ക്ക് കീഴ്പ്പെടുന്നു എന്ന് വിവിധ മാധ്യമങ്ങളിലൂടെ നാം അറിയുന്നു മാത്രവുമല്ല, മരണത്തിന് തന്നെ അത് ഇടയാകുന്നു.
ആത്മാവിന്‍റെ പ്രാണവായുവാണ് ‘പ്രാര്‍ത്ഥന’; ആത്മീയ വളര്‍ച്ചയ്ക്ക് ഈ പ്രാര്‍ത്ഥന വളരെ അനിവാര്യമാണ്.
I. എന്താണ് പ്രാര്‍ത്ഥന
നാം ദൈവത്തോട് സംസാരിക്കുകയും, ദൈവം നമ്മോട് സംസാരിക്കുകയും ചെയ്യു ന്നതിന്, പ്രാര്‍ത്ഥന എന്നു പറയുന്നു.
II. എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്?
1A. ദൈവവുമായുള്ള കൂട്ടായ്മ ബന്ധം ശക്തിപ്പെടുവാന്‍ – സങ്കീ. 42:1
2B. പ്രശ്നങ്ങളെ അതിജീവിക്കുവാന്‍ – 1 പത്രോ. 5:7
3C. നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ – യോഹ. 16:24
4D. ആത്മീയ ബലം പ്രാപിപ്പാന്‍ – അപ്പൊ.പ്ര. 4:31
5E. മറ്റുള്ളവരെ ശുശ്രൂഷിപ്പാന്‍ – അപ്പൊ. പ്ര. 12:5
III. പ്രാര്‍ത്ഥനയില്‍ എന്തെല്ലാം അടങ്ങിയിരിക്കണം – A C T S
1A. Adoration – ആരാധന – ഉല്പ. 24:26-27
2B. Confession– പാപം ഏറ്റുപറച്ചില്‍ – 1 യോഹ. 1:9
3C. Thanks giving – നന്ദി കരേറ്റല്‍ – എഫെ.5:20
4D. Supplication – അപേക്ഷ, മദ്ധ്യസ്ഥത – 1 തിമൊ. 2:1-2.
IV. എപ്പോള്‍ പ്രാര്‍ത്ഥിക്കണം
1A. യേശു, അതികാലത്ത് – മര്‍ക്കൊ. 1:35
2B. കാലത്ത്, ഉച്ചയ്ക്ക്, വൈകുന്നേരം – സങ്കീ. 55:16-17
3C. തുടര്‍മാനമായി – 1 തെസ്സ. 5:17
V. പ്രാര്‍ത്ഥനയുടെ തടസ്സങ്ങള്‍ എന്തെല്ലാം?
1A. അവിശ്വാസം – യാക്കോ. 1:6,7
2B. വചനം പ്രമാണിക്കാതിരുന്നാല്‍ – സദൃശ്യ. 28:9
3C. ഏറ്റു പറയാത്ത പാപം – യെശ. 59:2
4D. മറ്റുള്ളവരോട് പിണക്കം – മര്‍ക്കൊ. 11:25
VI. എപ്രകാരം പ്രാര്‍ത്ഥനയ്ക്ക് നല്ല ശീലം ഉണ്ടാക്കിയെടുക്കാം
1A. സ്ഥിരം സമയം കണ്ടുപിടിക്കുക – സങ്കീ. 55:16-17
2B. സ്ഥലം – മത്താ. 6:6
3C. എത്രനേരം
4D. പ്രാര്‍ത്ഥനാവിഷയങ്ങള്‍ എഴുതിവച്ച് പ്രാര്‍ത്ഥിക്കണം
5E. തടസ്സപ്പെടുത്തുന്നതെല്ലാം മാറ്റുക – ഉല്പ. 32:23
അദ്ധ്യായം 4
വ്യായാമം [സുവിശേഷീകരണം]
ഇന്ന് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മിക്ക രോഗങ്ങളുടെയും ഒരു പ്രധാന കാരണം ‘വ്യായാമം’ ഇല്ല എന്നള്ളത് തന്നെ. അതുകൊണ്ടാണ് ഗവണ്‍മെന്‍റ് യോഗ പോലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. വ്യായാമം വര്‍ഷത്തില്‍ ഒരിക്കലോ, മാസത്തില്‍ ഒന്നോ ചെയ്യേണ്ട ഒന്നല്ല, മറിച്ച് എല്ലാ ദിവസവും ചെയ്താലെ അതിന്‍റെ പ്രയോജനമുള്ളൂ.
“സുവിശേഷീകരണം” വല്ലപ്പോഴും ചെയ്യേണ്ടതല്ല, മറിച്ച് എല്ലാ ദിവസവും നാം ചെയ്യേണ്ടതാണ്. നമുക്കായി സ്വന്ത ജീവനെ നല്കിതന്ന ആത്മ മണവാളനെപ്പറ്റി, “നമ്മള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ പറയും; ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍!”
I. എന്തിനാണ് നാം സുവിശേഷം പങ്ക് വയ്ക്കേണ്ടത്?
1A. ഞാന്‍ കടക്കാരന്‍ – റോമര്‍ 1:14
-
- യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും – സമൂഹം സകലവും ഇതില്‍പ്പെടുന്നു-കൊലൊ. 3:11.
- ക്രിസ്തു എനിക്ക് ചെയ്തത് ഓര്‍ക്കുമ്പോള്‍ എന്‍റെ ആയുസ്സു മുഴുവന്‍ ഈ സുവിശേഷം ഓടി നടന്ന് പറഞ്ഞാലും തീരത്തില്ല.
- 2 കൊരി. 8:9 വായിക്കുക
2B. കല്പനയാണ് – അപ്പൊ.പ്ര. 10:42; 1 കൊരി. 9:16
3C. യേശുവിന്‍റെ സാക്ഷ്യം – ലൂക്കൊ. 4:43
4D. ക്രിസ്തുവിന്‍റെ സ്നേഹം – 2 കൊരി. 5:14
#രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക:
- എന്നാല്‍ ആവോളം-റോമര്‍ 1:15
-
- 1 കൊരി. 9:22,23 “എല്ലാവര്‍ക്കും വേണ്ടി എല്ലാമായിത്തീര്‍ന്നു.”
- ട്രാക്റ്റ് കൊടുക്കാനെ പറ്റുന്നുള്ളുവെങ്കില്‍ അത്
- സഭയിലെ ശുശ്രൂഷകനെ പരിചയപ്പെടുത്തുവാന്‍ കഴിയുന്നെങ്കില്‍ അങ്ങനെ?
- ലജ്ജയില്ല-റോമര്‍ 1:16
- റോമക്കാരെ സംബന്ധിച്ചിടത്തോളം യഹൂദനെ യാതൊരു ബഹുമാനവുമില്ല; അങ്ങനെയിരിക്കെ ക്രൂശില്‍ മരിക്കപ്പെട്ട ഒരുവന്‍. (റോമക്കാരുടെ ഇടയിലെ ഏറ്റവും തരംതാണ കൊലയാളിക്ക് കൊടുക്കുന്ന ശിക്ഷ). അങ്ങനെ ഒരുവനില്‍ നീ വിശ്വസിക്കുന്നുവെന്നോ?
- എന്നാല്‍ പൗലൂസിന് റോമാക്കാരോട് സുവിശേഷം അറിയിപ്പാന്‍ ലജ്ജയുണ്ടായില്ല, കാരണം
- വിശുദ്ധ രേഖകളില്‍ പ്രവാചകന്മാരാല്‍ പ്രതിപാദിച്ച വ്യക്തിയാണ് – 1:1-2.
- വിശ്വസിക്കുന്ന ഏവനിലും ദൈവശക്തി വെളിപ്പെടും – 1:16. പൗലൂസ് അതിന് സാക്ഷി, എന്നെ മാറ്റിയ ശക്തി (സ്വന്ത സാക്ഷ്യം)
- അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല’-റോമര്‍ 10:11. അവങ്കലേയ്ക്ക് നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല” (സങ്കീ. 34:4,5,10).
II. സുവിശേഷം പറഞ്ഞാല്‍ എന്ത് ലഭിക്കും?
1A. പത്രോസ് ചോദിച്ചു, ഞാന്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചല്ലോ; ഞങ്ങള്‍ക്ക് എന്തു കിട്ടും? ഒരു ആത്മാര്‍ത്ഥമായ ചോദ്യം; ഉറപ്പുള്ള ഉത്തരവും കര്‍ത്താവ് കൊടുത്തു
(മത്തായി 19:27-29).
- പത്രൊസ് പിന്നെ ജീവിതത്തില്‍ ഇതുപോലൊരു ചോദ്യം യേശുവിനോട് ചോദിച്ചില്ല; അവന് മനസ്സിലായി. അതുകൊണ്ടാണ് സകലവും വിട്ട് അവനായി ഇറങ്ങിയത്.
- മറ്റു ചിലരുണ്ട് അവരുടെ ചോദ്യം വ്യത്യസ്ഥമാണ്. “നിങ്ങള്‍ എന്ത് തരും”? (മത്തായി 26:14,15); യൂദായുടെ ചോദ്യം അവന് കടിച്ചതുമില്ല, പിടിച്ചതുമില്ലാത്ത അവസ്ഥ, ഒടുവില്‍ തൂങ്ങിച്ചത്തു.
III. പ്രതിഫലം
1A. സങ്കീ. 126: 5 – 6
2B. 2 തിമൊ. 4:8 – പ്രിയംവച്ച ഏവര്‍ക്കും
പ്രിയംവച്ച ഏവര്‍ക്കും പ്രതിഫലമുണ്ടെങ്കില്‍ പ്രിയംവച്ച എല്ലാവരും ഈ ശുശ്രൂഷ ചെയ്തിരിക്കണം.
അദ്ധ്യായം 5
വിശ്രമം [വിശ്വാസം]
മനുഷ്യജീവിതത്തിന് വിശ്രമം ആവശ്യമാണ്. 24 മണിക്കൂര്‍ മതിയാകാതെ ഓടികൊണ്ടിരുന്ന മനുഷ്യനെ ദൈവം നിര്‍ത്തി (കൊറോണ). വിശ്രമം ആത്മീയ ജീവിതത്തില്‍ “വിശ്വാസത്തെയും ദൈവത്തിലുള്ള ആശ്രയത്തെയും” കാണിക്കുന്നു.
I. എന്താണ് വിശ്വാസം?
1A. ഈ പദം കടന്നുവന്നത് “ഫിഡറേ” (fidere) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്, ഇതിന് “ആശ്രയം, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം.”
2B. എബ്രായ ഭാഷയില്‍ “എമൂണ്‍” (emuwn), ആശ്രയം, വിശ്വാസം
3C. ഗ്രീക്ക് ഭാഷയില്‍ “പിസ്ടിസ്” (pistis), സമ്പൂര്‍ണ്ണ ആശ്രയം, ചാരുക
4D. എബ്രാ. 11:1 “ആശിക്കുന്നതിന്‍റെ ഉറപ്പ്” എന്നതിന്, നാം ഒരു വസ്തുവോ വീടോ വാങ്ങുമ്പോള്‍ നടത്തുന്ന കരാര്‍/പ്രമാണം പോലെയാണ്.
5E. മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞത്: “ഇളകാത്ത, നിലനില്‍ക്കുന്ന ആത്മവിശ്വാസം”
6F. 1 കൊരി. 15:58 – “ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരെ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ധിച്ചു വരുന്നവരും ആകുവിന്‍”.
7G. വിശ്വാസം ഒരു മസിലു പോലെയാണ്. അഭ്യസിക്കുന്തോറും വലുതാകും; പെട്ടെന്ന് മസില്‍ വലുതാക്കുവാന്‍ കഴിയുന്നതല്ല.
II. വിശ്വാസം മൂന്ന് വിധത്തില്‍
1A. ചരിത്രപരമായ വിശ്വാസം
2B. വിശ്വസിക്കുന്ന വിശ്വാസം
3C. രക്ഷിക്കുന്ന വിശ്വാസം
വിശ്വാസമുള്ളതുകൊണ്ടാണോ വിശ്വാസജീവിതം നയിക്കുന്നത്, അതോ വിശ്വാസ ജീവിതത്തില്‍ ആയിപ്പോയതുകൊണ്ട് വിശ്വാസ ജീവിതത്തില്‍ തുടരുകയാണോ?
III. വിശ്വാസത്തിന്‍റെ അടിസ്ഥാനം എന്താണ്?
1A. ഓരോ ദിവസവും മനുഷ്യന്‍ പലതില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിക്കുവാന്‍ പ്രലോഭിക്കപ്പെടുന്നു. പണം, കൂട്ടുകാര്‍, രാഷ്ട്രീയം, സ്വയത്തില്‍ എന്നാല്‍, വെള്ളപ്പൊക്കവും കൊറോണയും വന്നപ്പോള്‍ കേരളീയര്‍ മനസ്സിലാക്കി ഇതിലൊന്നും വിശ്വസിച്ചിട്ടോ ആശ്രയിച്ചിട്ടോ കാര്യമില്ല.
2B. ജ്ഞാനിയായ ശലോമോന്‍ പറയുന്നു: “സ്വന്ത ഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍” (സദൃ. 28:26).
3C. ദാവീദ് സൈന്യബലത്തില്‍ ആശ്രയിച്ചു/വിശ്വസിച്ചു, ഒറ്റയടിക്കു ബാധ വന്ന് എത്ര പേര്‍ മരിക്കുവാന്‍ ഇടയായി – 2 ശമു. 24:1-11.
4D. പണത്തില്‍ ആശ്രയിക്കരുതെന്ന് യേശു പ്രത്യേകം പഠിപ്പിച്ചു – മത്തായി 19:21-23.
5E. ശലോമോന്‍ വീണ്ടും പറഞ്ഞത്: പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്. നിന്‍റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരെയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക (സദൃ. 3:5-7).
- സങ്കീ. 119:142 – “നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു.”
- സങ്കീ. 119:160 – “നിന്‍റെ വചനത്തിന്‍റെ സാരം സത്യം തന്നെ; നിന്‍റെ നീതിയുള്ള വിധികളൊക്കെയും എന്നേയ്ക്കുമുള്ളവ.”
- യോഹ. 17:17 – “നിന്‍റെ വചനം സത്യമാകുന്നു.”
- ആയതിനാല്‍, വിശ്വാസത്തിന്‍റെ അടിസ്ഥാനം ദൈവത്തിലും, ദൈവവചനത്തിലുമാകുന്നു.
- യേശുവിന്‍റെ മുന്നറിയിപ്പിനെ നാം മറന്നു പോകരുത് (മത്താ. 7:15-20). ദൈവമക്കള്‍ യാതൊരു രീതിയിലുമുള്ള ചതിയില്‍ പെട്ടുപോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. ദൈവം നമ്മോടു കൂടെയും (ഇമ്മാനുവേല്‍), സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന അവന്‍റെ വചനവും നമുക്ക് സൗജന്യമായി ഉള്ളപ്പോള്‍ മറ്റൊന്നിന്‍റെയോ, ഒരുവന്‍റെയോ പുറകെ പോകുവാന്‍ പ്രമാണം ഇല്ല; പിന്നെ ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.
#എന്തിനായിരിക്കണം നമ്മുടെ വിശ്വാസം?
- ശലോമോന്‍റെ സാക്ഷ്യം – സദൃ. 3:5-7 – യഹോവയില്‍
- യേശുവിന്‍റെ സാക്ഷ്യം – യോഹ. 17:17 – ദൈവവചനത്തില്‍
IV. എന്തിനാണ് വിശ്വാസം
1A. വിശ്വാസം കൂടാതെ വീണ്ടുംജനനം സാധ്യമല്ല – എഫെ. 2:8-9.
2B. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല -എബ്രാ. 11:6.
3C. എബ്രായ ലേഖനം 11-ാം അദ്ധ്യായം മുഴുവന്‍ വിശ്വാസ വീരന്മാരുടെ പട്ടികയാണ്. അതും ബൈബിളിലെ പ്രശസ്തരെ മുഴുവന്‍ നേരിട്ട് കാണാന്‍ കഴിയുന്ന അദ്ധ്യായം. വീണ്ടും ജനനത്തിനും, ക്രിസ്തീയ ജീവിതത്തിനും വിശ്വാസം ആവശ്യമാണ്. നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണ്?
4D. വിശ്വാസം ഉണ്ടെങ്കിലേ ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ – മര്‍ക്കൊ. 2:5
5E. പരിശോധനയില്‍ വിശ്വാസം വര്‍ദ്ധിക്കും – 1 പത്രൊ. 1:7
6F. നമ്മുടെ വിശ്വാസം മറ്റുള്ളവരുടെ വളര്‍ച്ചയ്ക്ക് കാരണമാകും – കൊലൊ. 1:4
V. വിശ്വാസത്തെ എപ്രകാരം വര്‍ദ്ധിപ്പിക്കാം?
1A. ദൈവത്തോട് അപേക്ഷിക്കുക, വിശ്വാസം വര്‍ദ്ധിപ്പിക്കണമെ – മത്താ. 7:7-12.
2B. വിശ്വാസ വീരന്മാരപ്പറ്റി ബൈബിളില്‍ നിന്ന് പഠിപ്പിക്കുക – എബ്രാ. 11
3C. വിശ്വാസം എന്ന കൃപാവരം ജ്വലിപ്പിക്കുക – 2 തിമൊ. 1:6-7
4D. പരിശോധനകളെ വിശ്വാസത്തോടെ നേരിടുക – യാക്കോ. 1:2-4; ദൈവം സകലവും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുമെന്ന് വിശ്വസിക്കുക – റോമര്‍ 8:28
5E. വിശ്വാസത്തില്‍ എപ്രകാരം തികഞ്ഞു വരാമെന്ന് വചനത്തിലൂടെ അന്വേഷിക്കുക – എഫെ. 4:12-13.
പൗലൂസിന്‍റെ പ്രബോധനം ശ്രദ്ധിച്ചാലും, 2 തിമൊ. 4:7-8 “വിശ്വാസം കാത്തു.” നാമും വിശ്വാസത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഇടയാകട്ടെ.
6F. ദൈവത്തിനു മാറ്റം വന്നിട്ടില്ലെന്ന് വിശ്വസിക്കുക – എബ്രാ. 13:8