അപ്പോ. പ്രവൃത്തി 1: 24 – 26
സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
പത്രൊസിന്റെ പ്രാത്ഥ്ന – 1: 24-26
I. ദൈവം ആരാണന്ന് മനസ്സിലാക്കി കൊണ്ടുള്ള പ്രാർത്ഥന
“സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ” – 1: 24
(സർവ്വ ഞ്ജാനിയായ കർത്താവ്)
II. പൂർണ ആശ്രയത്തോടുകൂടെയുള്ള പ്രാർത്ഥന
“ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ” – 1: 25
(വഴി കട്ടിയായ കർത്താവ്)
III. ശുശ്രൂഷയുടെ ഗൗരവം മനസ്സിലാക്കി കൊണ്ടുള്ള പ്രാർത്ഥന
“യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു”
(ദൈവീക ശുശ്രൂഷ്ക്ക് വിളിക്കുന്ന കർത്താവ്)
IV. മറുപടി ലഭിച്ച പ്രാർത്ഥന
“ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു”.
(പ്രാർത്ഥനയക്ക് മറുപടി നല്കുന്ന കർത്താവ്)
ദൈവീക തീരുമാനത്തെ അംഗീകരിച്ചു, ചീട്ടു മത്ഥിയാസിന് വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തൊലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.